സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 30 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പ്ലസ് ടു സയൻസ്,ജി. എൻ. എം /ബി. എസ്. സി നഴ്സിങ്,കെ. എൻ. സി  രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ, യോഗ്യത, വയസ്സ്, തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം,നവംബർ മൂന്നിന് എറണാകുളം മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ്  ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.രാവിലെ 10 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →