ശിവകാർത്തികേയൻ നായകനാകുന്ന പ്രിൻസ് എന്ന ചിത്രം തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ റിലീസിന് മുൻപ് തന്നെ ഏറ്റവും മികച്ച ബിസിനസ് ചിത്രം ചിത്രം സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രത്തിൻറെ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റു പോയത് . തമിഴ് പതിപ്പിന്റ അവകാശം 45 കോടിയും ഓഡിയോ അവകാശം നാലു കോടിക്ക് മുകളിലും ആണ് നേടിയത് എന്നാണ് റിപ്പോർട്ട്.ദീപാവലി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം നൂറുകോടിയോളം രൂപയാണ് പ്രീറിലീസ് ബിസിനസായി നേടിയിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വിദേശ യുവതിയുമായി പ്രണയത്തിൽ ആകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡ് ആയിട്ടാണ് ശിവ കാർത്തികേയൻ ചിത്രത്തിൽ അഭിനയിക്കുന്നത് സത്യരാജും ഒരു പ്രധാന കഥാപാത്രമായി ഈ ചിത്രത്തിൽ എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്കയാണ് നായിക.പ്രേംഗി അമരൻ , പ്രാങ്ക്സ്റ്റർ രാഹുൽ തുടങ്ങിയവരും ഈ ചിത്രത്തിൽ ഉണ്ട്
ഛായാഗ്രഹണം ജി കെ വിഷ്ണു സംഗീത സംവിധാനം തമൻ എസ് , നിർമ്മാണം ശ്രീ വെങ്കിടേശ്വരൻ എൽ എൽ പി എന്നിവർ നിർവഹിക്കുന്നു.
ശിവ കാർത്തികേയന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ ആണ് .സംവിധായകൻ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം ചെയ്ത ഈ ചിത്രത്തിൻറെ സംഗീത നിർവഹിച്ചത് അനിരുദ്ധാണ്. ഡോണിനൊപ്പം തന്നെ ശിവകാർത്തിക ഡോക്ടർ എന്ന ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

