തെക്കൻ തല്ല് കേസ് ഒടിടി റിലീസിന് ഒരുങ്ങുന്നു

ശ്രീജിത്ത് എന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മലയാളം ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. E 4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒക്ടോബർ ആറിന് നാല് ഭാഷകളില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. സെപ്റ്റംബർ എട്ടിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയത്.

ജിആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ട് കേസ് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജു മേനോന്‍, റോഷന്‍ മാത്യു, നിമിഷ സജയന്‍, പത്മപ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീത ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →