20 ലക്ഷത്തിലേറെപ്പേർ കണ്ട വിവാഹ ഫോട്ടോ ഷൂട്ട്

നിലമ്പൂർ: വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന കാലത്ത് നിലമ്പൂർ പൂക്കോട്ടുംപാടത്ത് നിന്ന് ഒരു പ്രതിഷേധ വിവാഹ ഫോട്ടോഷൂട്ട്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ്, കല്യാണദിവസം റോഡിലെ കുഴികൾക്കിടയിൽ ഫോട്ടോഷൂട്ട് നടത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ചിത്രങ്ങൾ പകർത്തിയത്. പ്രദേശത്തെ കുഴികളും വെള്ളക്കെട്ടുകളും യാത്രക്കാർക്ക് എന്നും ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധമെന്നോണം ഫോട്ടോഷൂട്ട് റോഡിൽ നടത്തിക്കൂടേയെന്ന ചിന്ത തനിക്കുണ്ടായതെന്ന് ആഷിഖ് പറഞ്ഞു. കല്യാണപ്പെണ്ണായ സുജീഷയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പൂർണസമ്മതം.

ദിനംപ്രതി റോഡിലെ കുഴികളിൽവീണ് അപകടങ്ങൾ സംഭവിക്കുന്ന ഇക്കാലത്ത് ഈ ഫോട്ടോഷൂട്ട് പ്രതിഷേധം വളരെവേഗമാണ് പൊതുജനം ഏറ്റെടുത്തത്. ഇതിനകം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾ 20 ലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →