തൃശൂർ: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ എരുമപ്പെട്ടി ബിഎസ്എൻൽ റോഡ് സ്വദേശി അമീറിനെ കാപ്പ ചുമത്തിനാട് കടത്തി.എരുമപ്പെട്ടി,കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. സമീപ കാലത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു
ഇതോടെയാണ് റേഞ്ച് ഡിഐജി ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തിയതോടെ അടുത്ത ഒരു വർഷത്തേക്കാണ് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്കുണ്ടാവും. അമീർ അടക്കം മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെയാണ് സമീപകാലത്ത് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തിയത്.

