മകന്‍ പ്രണയിച്ച യുവാവ് ഒരു കോടി തട്ടിയെന്ന് പരാതി

കുന്നംകുളം: മകനുമായുള്ള സൗഹൃദം പ്രണയമാക്കിമാറ്റിയ സ്വവര്‍ഗാനുരാഗിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പരാതി.കുന്നംകുളം കടവല്ലൂര്‍ കരിക്കാട് സ്വദേശിയായ വിമുക്തഭടനാണ് വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ശ്രുതി എന്ന വാടകവീട്ടില്‍ താമസിക്കുന്ന നിഷാന്തനെതിരേ (30 ) പരാതി നല്‍കിയത്. കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ യു.കെ. ഷാജഹാന് പരാതി നല്‍കിയത്.2017ല്‍ ഓണ്‍െലെന്‍ ചാറ്റ് വഴിയാണ് ബിരുദധാരിയായ മകനുമായി നിഷാന്ത് പരിചയപ്പെടുന്നത്. ഈ ബന്ധം സൗഹൃദവും പിന്നീട് പ്രണയവുമാകുകയായിരുന്നു. സമ്പന്ന നായര്‍കുടുംബത്തിലെ അംഗമാണെന്നും അച്ഛന്‍ വിദേശത്താണെന്നും അമ്മ കോളജ് പ്രഫസറാണന്നും യുവാവ് മകനെ തെറ്റിദ്ധരിപ്പിച്ചു.

രണ്ട് സഹോദരിമാരുണ്ടെന്നും ഒരു സഹോദരിയുടെ ഭര്‍ത്താവ് ഡോക്ടറും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും പറഞ്ഞു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വാടകവീട്ടിലാണ് താമസമെന്നും തന്റെ സ്വവര്‍ഗബന്ധം അറിഞ്ഞപ്പോള്‍ അച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു എന്നും ഇയാള്‍ മകനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന്, മറ്റുള്ളവരുടെ സ്നേഹം ലഭിക്കാതെ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞാണ് മകനെ തെറ്റിദ്ധരിപ്പിച്ചു. യുവാവിന്റെ വാക്കുകളില്‍ കുടുങ്ങിയ മകന്‍, ഇയാളുമൊത്ത് ഒട്ടേറെത്തവണ കരിക്കാടുള്ള തന്റെ വീട്ടില്‍ വന്നു താമസിച്ചു. യൂറോപ്പില്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ച് മകന്‍ വിദേശത്തുപോയി. ഈ സമയത്താണ് കോവിഡ് ബാധിച്ച് ഒരു കിഡ്നി പ്രവര്‍ത്തനരഹിതമാണന്നും ഡയാലിസിസിന് പണം വേണമെന്ന് പറഞ്ഞു പലഘട്ടങ്ങളിലായി യുവാവ് പണം തട്ടിയെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →