എഴുപത്തിയഞ്ചിന്റെ നിറവിലെത്തിയിരിക്കുന്ന ഭാരത മാതാവിന്റെ മടിത്തട്ടിലാണ് നമ്മൾ നിൽക്കുന്നത്. ഈ ഭാരത മണ്ണിൽ തല ഉയർത്തി അഭിമാനത്തോടെ 15/08/22 തിങ്കളാഴ്ച നമ്മൾ നിൽക്കുമ്പോൾ നമ്മൾ ഓർക്കേണ്ട ചിലതുണ്ട്.
ഒരുപാട് യാതനകളും വേദനകളും സഹിച്ച് ഈ മണ്ണിന് വേണ്ടി പോരാടി ജീവൻ ത്യജിച്ച ധീര യോദ്ധാക്കളാണ് അവർ. 75വർഷങ്ങൾക്കു മുൻമ്പുള്ള ഒരു ഓഗസ്റ്റ് 15 ന് ഭാരത മാതാവിന്റെ മാറിൽ അശോക ചക്രമേറിയ ത്രിവർണ പതാക പാറി ഉയർന്നപ്പോൾ ഓരോ ഭാരതീയനും അഭിമാന പുളകിതരായി. 15/08/22 തിങ്കളാഴ്ച ഭാരത മാതാവിന്റെ മടിത്തട്ടിൽ 75 ന്റെ ആഘോഷങ്ങൾ കൊണ്ടാടുമ്പോൾ ആ സമരഭൂമിയിൽ അന്ന് എരിഞ്ഞടങ്ങിയ ധീരപുത്രൻമാർ ഭാരതമണ്ണിന്റെ അടിത്തട്ടിൽ അഭിമാനം കൊള്ളുന്നുണ്ടാവും. സ്നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ ഒരിടം ഞങ്ങൾക്ക് നൽകിക്കൊണ്ട് യാത്രയായ മാഹാത്മാ ഗാന്ധിജിക്കും എണ്ണമറ്റ സമരനായകർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.

