ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ​ഴി​മാ​റി സഞ്ചരിക്കാനു​റ​ച്ച്‌ ബോ​ളി​വു​ഡ് താ​ര റാ​ണി സണ്ണി ലി​യോ​ണ്‍

സൂ​പ്പ​ര്‍ ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ഗ് ക​ശ്യ​പി​ന്റെ പേ​രി​ടാ​ത്ത പു​തി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ല​ഭി​ച്ചിരിക്കുകയാണ് സണ്ണിലിയോണിന് .ആ സ​ന്തോ​ഷം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആരാധകരുമാ​യി പ​ങ്കു​വെ​ച്ചിരിക്കുകയാണ് താരം.

മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി സ​ണ്ണി നേ​ര​ത്തെ പറ​ഞ്ഞി​രു​ന്നു. അ​ത്ത​ര​മൊ​രു മാ​റ്റം ത​ന്റെ ജീ​വി​ത​ത്തി​ല്‍ എ​ത്തി​ചേ​ര്‍​ന്ന​താ​ണ് ഇപ്പോൾ താ​രം വെ​ളി​പ്പെ​ടു​ത്തിയത്.

പ​ഞ്ചാ​ബി​ല്‍ കു​ടും​ബ വേ​രു​ക​ളു​ള്ള ക​നേ​ഡി​യ​ന്‍ താ​ര​മാ​യ സ​ണ്ണി ലി​യോ​ണ്‍ 2012-ല്‍ ​”ജി​സം 2′ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഇന്ത്യന്‍ സി​നി​മ​യി​ലെ പ്ര​ധാ​ന ഭാ​ഷ​ക​ളി​ലെ​ല്ലാം സാ​ന്നി​ധ്യ​മ​റി​യി​ച്ച സ​ണ്ണി, മമ്മൂട്ടിയോടൊപ്പം “മ​ധു​ര​ രാ​ജ’ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

സി​നി​മാ ജീ​വി​ത​ത്തി​ലെ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ താ​ര​ത്തി​നു​ള്ളി​ലെ “അ​ഭി​നേ​താ​വി’​നെ കാ​ണാ​ന്‍ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.ത​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ല്‍ മ​നോ​ഹ​ര​മാ​യ പ്ര​ക​ട​നം കാഴ്ച​വ​ച്ച സ​ണ്ണി​യ്ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി അ​നു​രാ​ഗ് ക​ശ്യ​പ് ഇ​ന്‍​സ്റ്റഗ്രാ​മി​ല്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →