ശ്രീനഗര്‍ സെപ്റ്റംബര്‍ 23: അനുച്ഛേദം 370, 35എ റദ്ദാക്കിയതിനെതിരെ ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്, തിങ്കളാഴ്ചയായപ്പോള്‍, 50-ാം ദിവസം കടന്നു. ആഗസ്റ്റ് 5നാണ് അനുച്ഛേദം 370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശ്രീനഗറില്‍ ചില കടകളും ബിസിനസ്സ് സ്ഥാപനങ്ങളും രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ രണ്ട് മണിക്കൂര്‍ നേരത്തേക്ക് തുറക്കും. സുരക്ഷാസേനകള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച താഴ്വരിയിലൊന്നും തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

