കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം

ആലപ്പുഴ: കൃഷി വകുപ്പിന്‍റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്‍റെ ക്യാമ്പ് ഓഫീസ് പരിസരത്ത് പച്ചക്കറികളുടെയും ബന്തിയുടെയും കൃഷിയ്ക്ക് തുടക്കമായി.

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ പച്ചക്കറി കൃഷി വികസനത്തിനായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.  2,40,000 പച്ചക്കറി വിത്ത് പാക്കറ്റുകളും ആറു ലക്ഷം പച്ചക്കറി തൈകളുമാണ് ഇതുവരെ വിതരണം ചെയ്തത്.

കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ടി. നീണ്ടിശ്ശേരി, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് സുജിത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →