കനത്ത മഴയിൽ തൃശൂരിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

തൃശ്ശൂർ: കനത്ത മഴയിൽ തൃശൂരിൽ അതീവ ജാഗ്രത മുന്നറിയിപ്പ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ. കടലാക്രമണം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാകണം. പുഴകളിൽ കുളിക്കുവാനോ, മീൻ പിടിക്കുവാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുവാൻ പാടില്ല. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലോര മേഖലകളിലും, ബീച്ചുകളിലേക്കുള്ള സന്ദർശനം അനുവദിക്കുന്നതല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →