ആര്യാട് പഞ്ചായത്തില്‍ വിദ്യാകിരണം പദ്ധതിക്ക് തുടക്കം

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം മുന്‍മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ എല്‍.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനസഹായം വിതരണം ചെയ്തു. മുന്‍കാല അധ്യാപകരെ ആദരിച്ചു.

ജില്ലാ പഞ്ചായത് അംഗം അഡ്വ. ആര്‍. റിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബി. ബിപിന്‍ രാജ്, കെ.എ. അശ്വിനി, എസ്. സന്തോഷ് ലാല്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →