നെല്ലിയാമ്പതിയിൽ കാട്ടാന വഴിമുടക്കി

പാലക്കാട് : നെല്ലിയാമ്പതി ലില്ലിഎസ്റ്റേറ്റിന് സമീപം റോഡിലിറങ്ങിയ കാട്ടാന വഴിമുടക്കി. റോഡിലൂടെ ഇറങ്ങി നടന്ന ആന ഏറെ നേരം പ്രദേശത്ത് ഭീതി പരത്തി. ആന റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് അല്പസമയം ​ഗതാ​ഗതം തടസപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തി. ദിവസങ്ങൾക്കുമുമ്പ് നൂറടി, പാട​ഗിരി, മേഖകളിലും കാട്ടാന ഇറങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →