നവീകരിച്ച എരഞ്ഞിപ്പാലം കാലിക്കറ്റ് ഡെവലപ്മെന്റ് അതോറിറ്റി കോളനി റോഡ് മേയർ ഡോ. എം.ബീനാ ഫിലിപ്പ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. കോഴിക്കോട് കോർപ്പറേഷൻ 16,25,000 രൂപ ഫണ്ട് വകയിരുത്തിയാണ് റോഡ് നവീകരിച്ചത്.
കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി അച്യുതൻ, എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. രമേശ് എന്നിവർ പങ്കെടുത്തു.
റോഡ് ഉദ്ഘാടനം ചെയ്തു
