സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്നതിന് മുൻപായി തൃശൂർ ജില്ലയിലെ 13,031 പേർ ഭൂമിയുടെ അവകാശികളായതായി റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഒല്ലൂക്കര – നെട്ടിശ്ശേരി ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം 11,695 പട്ടയങ്ങൾ വിതരണം പൂർത്തിയാകും വിധം തയ്യാറായി. മെയ് മാസത്തിനുള്ളിൽ 1695 ദേവസ്വം പട്ടയം കൂടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ഇടയിൽ നിന്ന് പ്രവർത്തിക്കുന്ന ജനപ്രതിനിധികളാണ് ഈ സർക്കാരിലുള്ളത്. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി 135 വില്ലേജുകൾ ഉദ്ഘാടനം നിർവഹിച്ചു. വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഉൾപ്പെടെ നാല് ജില്ലകൾ ഇ-ജില്ലകളായി മാറിയെന്നും മന്ത്രി പറഞ്ഞു.

