ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ചമ്പാവത്ത് മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിക്കും. 31-നാണു വോട്ടെടുപ്പ്. കഴിഞ്ഞ ടേമില്‍ മുഖ്യമന്ത്രിയായിരുന്ന ധാമി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാതിമ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു. എന്നാല്‍, ഭൂരിപക്ഷം നേടിയ ബി.ജെ.പി. അദ്ദേഹെത്തതന്നെ മുഖ്യമന്ത്രിയായി നിയോഗിക്കുകയായിരുന്നു.
അദ്ദേഹത്തിനു നിയമസഭാംഗമാകാന്‍ വേണ്ടി കൈലാഷ് ഗെറ്റോറി എം.എല്‍.എ. സ്ഥാനം രാജിവച്ച് ചമ്പാവത് മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
പുഷ്കര്‍ ധാമി ചമ്പാവത്തില്‍ മത്സരിക്കും
