സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ സേതുരാമയ്യർ സിബിഐ അഞ്ചാം ഭാഗം എത്താൻ ഇനി മണിക്കൂറുകൾ മാത്രം.
സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുള്‍ക്ക് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുള്ള പ്രേക്ഷകർ മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ്. മെയ് ഒന്ന് ഞായറാഴ്ച രാവിലെ മുതല്‍ മമ്മൂട്ടി ചിത്രം തിയറ്ററുകളില്‍ എത്തും. ഞായറാഴ്ച ഒരു ചിത്രത്തിന്റെ റിലീസ് അപൂര്‍വ്വമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. യൂറോപ്പിലുടനീളമുള്ള പതിനഞ്ചോളം രാജ്യങ്ങളിലാണ് ഞായറാഴ്ച റിലീസ്.
പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയില്‍ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാസ്വാദകര്‍.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ പ്രമോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൗതുകം പകരുന്ന ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മമ്മൂട്ടിയും എത്തി. ഒപ്പം രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ള സഹതാരങ്ങളും ഉണ്ടായിരുന്നു.

