ഫേസ് ബുക്കിന്റെ കുറവുകള്‍ തിരുത്തിയ ഇന്ത്യന്‍ സാമൂഹ്യമാധ്യമത്തിന് വേണ്ടി 7 കോടി അറുപത് ലക്ഷം രൂപ നല്‍കി ആനന്ദ് മഹീന്ദ്ര.

ഹരിയാന: മഹിന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഗുരുഗ്രാമത്തിലെ ഒരു സ്റ്റാര്‍ട്ട് കമ്പനിയായ ഹാപ്‌റാംപ് എന്ന സ്ഥാപനത്തില്‍ 7 കോടി അറുപത് ലക്ഷം രൂപ നിക്ഷേപിച്ചു. ഐ ഐ ടി വഡോദരയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ചു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്ഥാപനം ആരംഭിച്ചത്. 2018-ല്‍ ഐ ഐ ടി യില്‍ അവസാന വര്‍ഷം പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ശുഭേന്ദ്ര വിക്രം, രജത് ഡാംഗി, മൊഫിദ് അന്‍സാരി, പ്രത്യൂഷ് സിംഗ്, അങ്കിത് കുമാര്‍, എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആരംഭിച്ച സ്ഥാപനമാണ് ഹാപ്‌റാംപ്.

രണ്ട് വര്‍ഷം മുമ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെയും ഡിജിറ്റല്‍ ലോകത്തെയും പിടിച്ചുകുലുക്കിയ കേംബ്രിഡ്ജ് അനലിറ്റിക്ക-ഫേസ്ബുക്ക് അഴിമതി ഡാറ്റാ സുരക്ഷ, ഡാറ്റാ പരിരക്ഷണം തുടങ്ങിയ വെല്ലുവിളികളെ നേരിട്ടു. ഈ അവസരത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പുതിയ സംരഭകരെ വെല്ലു വിളിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. “ഏതെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് ഫേസ്ബുക്കിന്റെ കുറവുകളെ അതിജീവിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ കഴിവുണ്ടോ എങ്കില്‍ അതിനാവശ്യമുള്ള മൂലധനം നിക്ഷേപിക്കാന്‍ തയ്യാറാണ് എന്നായിരുന്നു ട്വീറ്റ്.” രണ്ടു വര്‍ഷത്തിനുശേഷം അദ്ദേഹം അതിന് യോഗ്യരായ സ്റ്റാര്‍ട്ട് അപ്‌ സ്ഥാപനത്തെ കണ്ടെത്തി. അതാണ് ഹാംപ്‌റാംപ്.

അങ്ങനെയൊരു സ്റ്റാര്‍ട്ട് അപിനെ കണ്ടുപിടിക്കാന്‍ മഹീന്ദ്രയുടെ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആയ ജസ്പ്രീത് ബിന്ദ്രയെ ചുമതലപ്പെടുത്തി. ജസ്പ്രീത് ആണ് ഇപ്പോള്‍ ഹാംപ്‌റാംപിന്റെ എക്‌സിക്യൂട്ടീവ് അഡൈ്വസര്‍.

ഫേസ്ബുക്കുകാര്‍ വിമര്‍ശനം നേരിടുന്ന സ്വകാര്യത, ഡാറ്റ സെക്യൂരിറ്റി, എന്നിവയ്‌ക്കൊക്കെ പരിഹാരം കണ്ടു കൊണ്ട് ഉള്ളടക്കം നല്ലതാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ഒരു സാമൂഹ്യ മാധ്യമം. ഇതാണ് ഹാംപ്‌റാംപിന്റെ ലക്ഷ്യം.

ഗോ സോഷ്യല്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൊലൂഷനോടൊപ്പം സ്റ്റീം ബ്ലോക്ക്‌ചെയിന്‍ പിന്തുണയ്ക്കുന്ന 1Ramp.io -ന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടു വരുന്നതും ഹാംപ്‌റാംപ് ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →