കീവ്: ആയിരക്കണക്കിന് പേര്‍ രക്ഷയ്ക്കായി അഭയം തേടിയ മരിയുപോളിലെ തിയറ്ററിനുനേരെ റഷ്യന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് മരിയുപോളിലെ നാടക തിയറ്ററിലുണ്ടായിരുന്ന 300 ഓളം പേര്‍ മരിച്ചതായി ദൃക്സാക്ഷികളില്‍ നിന്ന് വിവരം ലഭിച്ചു- മരിയുപോള്‍ സിറ്റി ഹാള്‍ ടെലഗ്രാമില്‍ കുറിച്ചു. തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളില്‍ നൂറുകണക്കിനാളുകള്‍ അഭയം തേടിയ തിയറ്ററില്‍ കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ സൈന്യം അക്രമണം നടത്തിയത്. യുക്രേനിയന്‍ ഉദ്യോഗസ്ഥരാണ് റഷ്യന്‍ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. റഷ്യന്‍ ബോംബാക്രമണത്തില്‍ നാടക തിയറ്ററിന്റെ മധ്യഭാഗം തകര്‍ന്നെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ പറഞ്ഞിരുന്നു. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ ആരോപിച്ചു.
റഷ്യന്‍ വ്യോമാക്രമണം: മരിയുപോളിലെ 300 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
