കോര്‍ബിവാക്സ് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാണ്: ഡിഎംഒ

കുട്ടികള്‍ക്കു (12 മുതല്‍ 14 വയസു വരെ) നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോര്‍ബിവാക്സ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ഡിഎംഒ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് കോര്‍ബിവാക്സ് നല്‍കും.

2008 ജനുവരി ഒന്നിനു ശേഷം ജനിച്ച കുട്ടികള്‍, 2009 ല്‍ ജനിച്ച കുട്ടികള്‍, വാക്സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയായ 2010ല്‍ ജനിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. 12 വയസ് പൂര്‍ത്തിയായി എന്ന് ഡോക്യുമെന്റ് നോക്കി വാക്സിനേറ്റര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഒന്നാം ഡോസെടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കണം. ഏതെങ്കിലും തരത്തിലുളള അലര്‍ജിയോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വാക്സിന്‍ സ്വീകരിക്കാന്‍ പാടുള്ളുവെന്നും ഡിഎംഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →