ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് എത്തി. മമ്മുട്ടിയെ നായകനാക്കിയാണ് പെല്ലിശേരി ഈ ചിത്രം എടുത്തിരിക്കുന്നത്.
ഉച്ചയുറക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ഒരു മിനിറ്റ് ആറ് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ കാണുന്നത്. ചിത്രീകരണം പൂര്‍ണമായും തമിഴ്നാട്ടിലാണ് നടത്തിയിരിക്കുന്നത്. ലിജോയുടെ കഥയില്‍ എസ് ഹരീഷാണ് തിരക്കഥയൊരുക്കുന്നത്. ക്യാമറ തേനി ഈശ്വറാണ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.

