തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയ്ക്ക് കുത്തേറ്റു. 16/03/22 വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിർ, ആലുവ സ്വദേശി രാഹുൽ എന്നിവരാണ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത്.
ഇത് കണ്ടെത്തിയ സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സണ്‍ ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്തു.
പ്രകോപിതനായ ഷാഹീർ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തുകയായായിരുന്നു. ഉടൻ തന്നെ ബൈക്ക് എടുത്ത് അതിവേഗം പോകുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഈ സമയം നാട്ടുകാര്‍ വളഞ്ഞിട്ട് പിടിച്ച് രണ്ടു പേരെയും പൊലീസില്‍ എല്‍പ്പിക്കുയായിരുന്നു. പരിക്കേറ്റ ടെൽസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനും തോളിനുമാണ് കുത്തേറ്റത്.

