തനത് അഭിനയ ശൈലിയാല്‍ സിനിമാ ലോകത്തെ വിസ്‍മയിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. ലളിതയെ കുറിച്ചുള്ള ഓര്‍മകളിലൂടെ കലാകേരളം കടന്നുപോവുമ്പോൾ പണ്ട് കെപിഎസി ലളിത പാടിയ ഒരു പാട്ടിന്റെ വീഡിയോയാണ് മലയാളികൾ നൊമ്പരത്തോടെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്‍ക്കുന്നത്.
സുഹൃത്തുക്കളെ, എനിക്ക് പാട്ട് പാടാന്‍ അങ്ങനെ അറിയില്ല. കെപിഎസിയുടെ നാടകത്തില്‍ ഞാന്‍ കുറച്ച് പാടിയിട്ടുണ്ട്. അതിനുശേഷം പാടാറില്ല. ഒരു ആഗ്രഹത്തിന്റെ പുറത്ത് ഒരു പാട്ട് പാടുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കൂ എന്ന മുഖവുരയോടെയാണ് കെപിഎസി ലളിത പാടുന്നത്. എല്ലാവരും ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനമായിരുന്നു കെപിഎസി ലളിത പാടുന്നത്. ഓര്‍ക്കസ്‍ട്രയ്‍ക്കനുസരിച്ച് കെപിഎസി ലളിത പാടി തീര്‍ന്നപ്പോള്‍ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എം ജി ശ്രീകുമാറിനെയും വീഡിയോയില്‍ കാണാം. വിദേശ പ്രോഗ്രാമിനിടെ കെപിഎസി ലളിത പാടിയ പാട്ടിന്റെ വീഡിയോയാണ് ഇത്.