ആലപ്പുഴ: പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പഞ്ചായത്ത് ലഭ്യമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഓടമ്പള്ളി യു.പി സ്‌കൂള്‍, തളിയാപറമ്പ് എല്‍.പി സ്‌കൂള്‍, തൃച്ചാറ്റുകുളം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
പഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്നും 1.75 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എസ്. ജയകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എസ്. രാജിമോള്‍, ജി. ധനേഷ് കുമാര്‍, ഹരീഷ്മ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.