ആര്യങ്കാവ് : ആര്യങ്കാവില്‍ റെയില്‍വേ ഭൂമിയോട് ചേര്‍ന്ന വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ റെയില്‍വേ ജീവനക്കാരന്‍ അറസറ്റിലായി. റെയില്‍വേ സെക്കന്‍ഡ് ഗ്രേഡ് ട്രാക്ക്‌മാന്‍ തെങ്കാശി ഇലഞ്ഞി നാരായണ സ്വാമി സ്‌ട്രീറ്റ് സ്വദേശി ചിത്തായി ആണ് അറസ്‌റ്റിലായത്. മറ്റൊരു ജീവനക്കാരനും കൂട്ടുപ്രതിയുമായ ചെങ്കോട്ട സ്വദേശി മുരുകന്‍ എന്നയാള്‍ക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുറിച്ചുകടത്താന്‍ ശ്രമിച്ച ചന്ദനമരങ്ങളുടെ ഭാഗം ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന് മീപമുളള പാലത്തിനടിയില്‍ നിന്നും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.
ചന്ദനം മുറിച്ച കഷണങ്ങളാക്കി ട്രെയിനില്‍ കടത്താനുളള ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൃത്യത്തില്‍ ഇവരെക്കൂടാതെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പിടിയിലായ ചിത്തായി ഉള്‍പ്പെടയുളളവര്‍ക്ക് ചന്ദന മാഫിയയുമായി ബന്ധമുണ്ടോയെന്നതടക്കം പരിശോധിച്ചുവരികയാണെന്ന് തെന്മല റേഞ്ച് ഫോറസ്‌റ്റ ്‌ഓഫീസര്‍ ബി.ആര്‍ ജയന്‍ പറഞ്ഞു. തെളിവെടുപ്പും വൈദ്യ പരിശോധനകളും പൂര്‍ത്തിയാക്കിയ പ്രതിയെ പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

