കാസർകോട്: സര്‍വ്വോദയപക്ഷം പ്രമാണിച്ച് ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം രാംനഗറിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ് കുമാര്‍ സ്വാഗതവും, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ പി.സുഭാഷ് നന്ദിയും പറഞ്ഞു. ഫെബ്രുവരി 9 മുതല്‍ 14 വരെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വില്പനശാലകളില് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും.
കാസർകോട്: ഖാദി വിപണനമേള ഉദ്ഘാടനം ചെയ്തു
