മസ്റ്ററിങ് നടത്തണം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവരിൽ 2019  ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി 20ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്തണം. നിലവിൽ ബോർഡ് പെൻഷൻ കൈപ്പറ്റുന്നവർ ഇപ്പോൾ മസ്റ്റർ ചെയ്യേണ്ടതില്ല. മസ്റ്ററിങ് പരാജയപ്പെടുന്നവർ ‘മസ്റ്റർ ഫെയിൽഡ്’ റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഫെബ്രുവരി 28ന് മുമ്പായി ഹാജരാക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →