എല്ലാവരും ക്വാറന്റൈനില്‍ പോവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എല്ലാവരും ക്വാറന്റൈനില്‍ പവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ കേസുകളുടെ 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. എന്നാല്‍ ഐസിയു വേണ്ടിവരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡ്കളിലും രോഗികളുടെ വര്‍ധനവ് കൂടുതലായി ഇല്ല. 9.6 ശതമാനം രോഗികളാണ് സ്വകാര്യ ആശുപത്രികളിലെ ഐ.സി.യുവില്‍ ഉള്ളത് എന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →