പേര് സൂചിപ്പിക്കുന്നത് പോലെ ഈ കാലഘട്ടത്തിലെ നവോത്ഥാന നായകൻമാരുടെ കഥ പറയുന്ന വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് , തന്നെ വിനയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.ഇപ്പോള്‍ ചിത്രത്തിലെ ഇരുപത്തിമുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു.
കാത്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാധുരി ബ്രഗാന്‍സയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കര വീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത. പത്തൊന്‍പതാം നൂറ്റാണ്ട്”ലെ “കാത്ത” സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു.. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ മാസ്സ് ആക്ഷന്‍ ചിത്രത്തില്‍ സിജു വില്‍സണ്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായും ,ചെമ്ബന്‍ വിനോദ് കായംകുളം കൊച്ചുണ്ണിയായും എത്തുന്നു.
ഇവരെ കൂടാതെ അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു. ഈ ചിത്രം ഏപ്രില്‍ മാസം തീയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.