കോഴിക്കോട്: കൊയിലാണ്ടി താലൂക്കില്‍ ചില റേഷന്‍ വ്യാപാരികള്‍ ഒറ്റതിരിഞ്ഞോ സംഘടനാ തലത്തിലോ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് പുതിയ തരത്തിലുള്ള റേഷന്‍കാര്‍ഡിന്റെ പതിപ്പ് പ്രിന്റ് എടുത്ത് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തിയാണ് വിതരണം. ഇത്തരത്തിലുള്ള കാര്‍ഡ് വിതരണപ്രക്രിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ അറിവോടെയല്ലെന്ന് അദ്ദേഹം അറിയിച്ചു.
റേഷന്‍കാര്‍ഡ് ഉടമകളായ ഗുണഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അക്ഷയ സെന്ററില്‍ നിന്നും പ്രിന്റ് എടുക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

