ന്യൂഡല്‍ഹി: ദ്രുതഗതിയിലുള്ള ഗ്രാമീണ വികസനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍, സ്ത്രീ ശാക്തീകരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമീണ സേവനം ഒരു ദൗത്യമായി ഏറ്റെടുക്കാന്‍ വ്യവസായ പ്രമുഖരോടും സംരംഭകരായ യുവാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വിജയവാഡയിലെ സ്വര്‍ണ ഭാരത് ട്രസ്റ്റില്‍ വിവിധ നൈപുണ്യ വികസന പരിപാടികളിലൂടെ പരിശീലനം നേടുന്നവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം ജനസംഖ്യാപരമായ നേട്ടവും, രാജ്യത്തിന്റെ യുവാക്കളുടെ അന്തര്‍ലീനമായ കഴിവുകള്‍ പുറത്തു കൊണ്ട് വരുന്നതിനും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം നായിഡു ചൂണ്ടിക്കാട്ടി.