ക്രിസ്മസ് സ്പെഷ്യൽ മണ്ണെണ്ണ മാർച്ച് 31 വരെ

ക്രിസ്മസ് പ്രമാണിച്ചു സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് അധികമായി അനുവദിച്ച അര ലിറ്റർ മണ്ണെണ്ണ വിതരണം മാർച്ച് 31 വരെ ലഭിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇലക്ട്രിക്കൽ കണക്ഷൻ ഇല്ലാത്ത കാർഡ് ഉടമകൾക്ക് പതിവു വിഹിതമായ എട്ടു ലിറ്ററും ക്രിസ്മസ് സ്പെഷ്യൽ അര ലിറ്ററും ചേർത്ത് എട്ടര ലിറ്റർ മണ്ണെണ്ണ ലഭിക്കും. എ.വൈ.പി.എച്ച്.എച്ച് കാർഡുകൾക്ക് പതിവു വിഹിതമായ ഒരു ലിറ്ററും ക്രിസ്മസ് സ്പെഷ്യൽ അര ലിറ്ററും ചേർത്ത് ഒന്നര ലിറ്റർ ലഭിക്കും. എൻ.പി.എൻ.എസ്. എൻ.പി.എസ്. കാർഡ് ഉടമകൾക്ക് പതിവു വിഹിതമായ അര ലിറ്ററും ക്രിസ്മസ് സ്പെഷ്യൽ അര ലിറ്ററും ചേർത്ത് ഒരു ലിറ്റർ മണ്ണെണ്ണയും ലഭിക്കും.
മത്സ്യബന്ധന യാനങ്ങൾക്കുള്ള ഡിസംബർ മാസത്തെ വിഹിതം 100 ശതമാനവും നൽകിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജനുവരി വിഹിതം 50 ശതമാനം ഉടൻ നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ട് ജനുവരി 16നു സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →