തന്റെ വിവാഹമോചന വാർത്തകൾ ശരിവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ‘വിജയലക്ഷ്മി പറയുന്നു.
ആരും പ്രേരിപ്പിച്ചതുകൊണ്ടല്ല. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി കഴിഞ്ഞോളൂ’ ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഞങ്ങള്‍ ഒന്നിച്ചൊരു തീരുമാനം എടുത്തതായതിനാൽ എനിക്ക് ഒട്ടും വിഷമമില്ല.
സങ്കടങ്ങൾ നിറഞ്ഞ ജീവിതം ശരിയാവില്ലെന്നും സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും മനസിലാക്കി തന്നെയാണ് പിരിയുന്നതെന്നും, ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി പറയുന്നു.