വയനാട് സെപ്റ്റംബര്‍ 4: വയനാട്ടില്‍ 600 ഏക്കറോളം ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ കമ്മിറ്റിയാണ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് നിഗമനം.
ജില്ലയില്‍ അടുത്തിടെയുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത പരിസ്ഥിതി നഷ്ടമാണുണ്ടായത്. 105 പ്രദേശങ്ങള്‍ തൊഴിലിന് യോഗ്യമല്ലാതെയായി. ഭൂഗര്‍ഭശാസ്ത്രം, മണ്ണ് സംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് 170 പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. 750 ഓളം ഏക്കര്‍ ഭൂമി വാസയോഗ്യമല്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2018ലും പ്രളയത്തെ തുടര്‍ന്ന് പരിശോധനകള്‍ നടത്തിയിരുന്നു.

