കാസർകോട്: ആസാദി @ 75 സ്വച്ഛ് സര്‍വേക്ഷന്‍ 2022 ന്റെ ഭാഗമായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ‘സ്വച്ഛ് ടെക്നോളജി ചലഞ്ച്’ സംഘടിപ്പിക്കുന്നു. പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗത്തില്‍ സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയവര്‍ക്കും ചലഞ്ചിന്റെ ഭാഗമാകാം. സാമൂഹിക സുസ്ഥിരത, മാലിന്യ രഹിതം, ഇ ഗവേണന്സിലിലൂടെ സുതാര്യത, പ്ലാസ്റ്റിക് മാലിന്യം പരിപാലനം എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് മത്സരം. സംസ്ഥാന തലത്തിലുളള മികച്ച മൂന്ന് ആശയത്തിനു സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്കി ആദരിക്കും. 2.5 ,1.5, ഒരു ലക്ഷം രൂപ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസായി ലഭിക്കും. രാജ്യത്തുടനീളമുള്ള ഓരോ ആശയ മേഖലകളിലെയും മികച്ച മൂന്ന് ആശയങ്ങളില്‍ ഓരോന്നിനും 25 ലക്ഷം രൂപ ക്യാഷ് പ്രൈസും, അവാര്‍ഡും നല്കി ആദരിക്കും. ഇതിന് പുറമേ ഫ്രഞ്ച് ഗവണ്മെന്റിന്റെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സംരംഭമായ എഫ്ഡി തെരഞ്ഞെടുത്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു വര്‍ഷത്തെ സാങ്കേതിക സഹായം നല്‍കും. WWW.SWACHHBHARATURBAN.GOV.IN. ല്‍ ലഭ്യമായ ഓണ്‍ലൈന്‍ ഫോമിലൂടെ ആശയങ്ങള്‍ പങ്കെടുക്കാം. അവസാന തീയതി 2021 ജനുവരി 15.
കാസർകോട്: നഗരമാലിന്യ സംസ്കരണത്തിന് സാങ്കേതിക ആശയങ്ങള്‍ സമര്‍പ്പിക്കാം
