കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തും.
യു.ജി.സി അംഗീകൃത എം.ബി.എ ബിരുദവും, കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോഡക്ട് ഡെവലപ്പ്മെന്റ് മാർക്കറ്റിംഗ് മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. എക്സ്പോർട്ട്, ഇംപോർട്ട് നടപടി ക്രമങ്ങൾ, ഭക്ഷ്യസുരക്ഷ, ക്വാളിറ്റി സർട്ടിഫിക്കേഷൻ എന്നീ മേഖലകളിൽ മുൻപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. ശമ്പളം 25,000 രൂപ. യാത്രാ അലവൻസുകൾ, വില്പന കമ്മീഷൻ എന്നിവ പ്രത്യേകം അനുവദിക്കും. ബയോഡേറ്റ സഹിതം sctfed@gmail.com ൽ അപേക്ഷിക്കണം. അപേക്ഷകൾ 15 നകം ലഭിക്കണം. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ – 4351, എ.കെ.ജി.നഗർ റോഡ്, പേരൂർക്കട പി.ഒ., തിരുവനന്തപുരം 695 005 എന്ന വിലാസത്തിലും അപേക്ഷിക്കാം.
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് കരാർ നിയമനം
