കരുപ്പൂര് സ്‌കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം അഞ്ചിന്

നെടുമങ്ങാട് കരുപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് 3.30ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 25 ലക്ഷം രൂപ ചെലവിലാണു സ്‌കൂളിൽ പുതിയ ഓഡിറ്റോറിയം നിർമിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →