വടകര: വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട മദ്യക്കുപ്പി നീക്കിയ മന്ത്രി മാലിന്യം നീക്കം ചെയ്യാത്തതിന് ജീവനക്കാരെ ശാസിച്ചു.
നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമായതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു.
നേരത്തെ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി ജീവനക്കാരനെ ശാസിച്ചത് വൈറലായിരുന്നു. വൃത്തിയില്ലാത്തതിനായിരുന്നു മന്ത്രിയുടെ ശാസന.

