ശീതകാല സമ്മേളനം: ഞായറാഴ്ച പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിക്കും. യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും പങ്കെടുക്കും. നവംബര്‍ 28-ാം തിയ്യതി പതിനൊന്ന് മണിക്കാണ് യോഗം നടക്കുക. കാര്‍ഷിക നിയമം പിന്‍വലിക്കല്‍, താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം, അന്വേഷണ ഏജന്‍സികളുടെ കാലാവധി നീട്ടിനല്‍കല്‍ എന്നീ അജണ്ടകളാണ് ഇത്തവണ സമ്മേളനത്തില്‍ ഉയരാനിടയുള്ള പ്രമുഖ വിഷയങ്ങള്‍. സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കും. അന്നു തന്നെ ബിജെപി അവരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കും. മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. കാര്‍ഷിക നിയമം പില്‍വലിക്കലാണ് ഇത്തവണത്തെ പ്രധാന അജണ്ട. ബുധനാഴ്ച ചേര്‍ന്ന യോഗം കേന്ദ്ര മന്ത്രിസഭാ യോഗം നിയമം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്. നിയമം പിന്‍വലിക്കുന്ന കാര്യം കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →