ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ്ഭവൻ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് (48) മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴിസിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

20/11/21 ശനിയാഴ്ച രാത്രിയാണ് തേജസ് തൂങ്ങിമരിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. 21/11/21 ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് എന്ന് കരുതുന്ന ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിനാരും ഉത്തരവാദിയല്ല എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

കുടുംബപ്രശ്‌നങ്ങളോ എന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളോ ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടൂറിസം ഡിപ്പാര്‍ട്ടിമെന്റില്‍ നിന്നാണ് ഗവര്‍ണര്‍ക്ക് തേജസിനെ ഡ്രൈവറായി അനുവദിച്ചത്. കുറച്ച് നാളുകളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ പോയി 8:55 ഓടു കൂടി മടങ്ങിവന്നിരുന്നു. ഇതിനുശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →