എസ് പി സുരേഷ് കുമാർ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത ചിത്രം ഉത്തമി

എസ് പി സുരേഷ് കുമാർ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത ചിത്രമാണ് ഉത്തമി, വർത്തമാനകാലത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസപരമായുള്ള സംഘടിത മനോഭാവത്തോടു കൂടിയുള്ള മുന്നേറ്റം സ്ത്രീശാക്തീകരണത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്, കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ നാടോടി സ്ത്രിയാണ് ഉത്തമി. ജീവിതത്തിലെ കൈപ്പേറിയ യാഥാർത്ഥ്യങ്ങളോട് പൊരുതി ജീവിച്ച ഉത്തമി എന്ന നാടോടി സ്ത്രീയുടെ മകളായ പവിത്രയുടെ ശക്തിയാർജിച്ച ജീവിതമാണ് ഈ സിനിമ പറയുന്നത്.

വിദ്യാഭ്യാസപരമായ ഉയർച്ച സമൂഹത്തിലും വ്യക്തിപരമായും പവിത്രയ്ക്ക് മുതൽക്കൂട്ടാവുന്നു. ജീവിതത്തിലുള്ള തിരിച്ചടികൾക്കും തോൽവികൾക്കും ഇടയിൽ കളരിപ്പയറ്റിന്റ അനായാസേന കായികാധ്വാനവും കരുത്താർജ്ജിക്കുന്നു. ഇതാണ് ഉത്തമി എന്ന ചിത്രത്തിലെ ഇതിവൃത്തം.

ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ കെ സെൻ താമരയ് സെൽവി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷാജി നാരായണൻ, രാജി മേനോൻ, സനൽകുമാർ, ഡൊമനിക് ചിറ്റാത്ത്, വിനോദ്, അജിത്കുമാർ, എം സനൽ, രാജേഷ്, രമേശ്, അനുപമ എന്നിവരും ബാല താരങ്ങളായ ആയ ഐവ. ശ്രീപാർവ്വതി എന്നിവരും അഭിനയിക്കുന്നു.

വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് പ്രശസ്ത സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി ഈണം നൽകി. ഈ ചിത്രത്തിലെ മറ്റൊരു ഗാനം ഓണം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ മീറ്റ് നയാണ്. പശ്ചാത്തല സംഗീതം രവി ജെ മേനോൻ. യുവ ഗായികയായ മാതംഗി അജിത് കുമാർ, ഗായത്രി അശോകൻ, എസ് പ്രിയങ്ക, രാജു എന്നിവരാണ് ചിത്രത്തിലെ പിന്നണി ഗായകർ.

തമിഴിലും മലയാളത്തിലുമായി പതിനഞ്ചോളം ചിത്രങ്ങളിൽ പാടിയ മാതംഗി അജിത് കുമാർ, കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, തുടങ്ങി യുവതലമുറയിലെ നിഖിൽമാത്യു, നജിം അർഷാദ് എന്നിവരുമായി ഇതിനോടകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

കഥ ജഗ്ഗു, എസ് പി സുരേഷ് കുമാർ, ചായാഗ്രഹണം ഓണം രാഹുൽ സി വിമല,എഡിറ്റിംഗ് സലീഷ് ലാൽ, ക്രിയേറ്റീവ് ഡയറക്ടർ ഷാജി നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രൻ ശർമ നമ്പൂതിരി, പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്, പ്രൊഡക്ഷൻ ഡിസൈനർ എൽ പി സതീഷ്, പിആർഒ എം കെ ഷെജിൻ ആലപ്പുഴ എന്നിവർ നിർവഹിക്കുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →