വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1,001 രൂപ പാരിതോഷികം നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി

ചെന്നൈ: നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി.

നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞത്. വിജയ് സേതുപതി സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് സംഘടന രംഗത്തെത്തിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണം നടന്നിരുന്നു. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിലെത്തിയത്.ആക്രമണത്തില്‍ താരത്തിന്റെ സുഹൃത്തും നടനുമായ മഹാഗന്ധിയ്ക്ക് പരിക്കേറ്റിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്ന വിജയ് സേതുപതിയെ പിറകിലൂടെ വന്നയാള്‍ ചാടി ചവിട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ബെംഗളൂരു മലയാളിയായ ജോണ്‍സെനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ അക്രമിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. മദ്യലഹരിയിലെത്തിയ പ്രതി താരത്തെ ആക്രമിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →