തിരുവനന്തപുരം: സി-ഡിറ്റിന്റെ എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേക്ക് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ ഒമ്പതിന് നടക്കും. ബി.ഇ/ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്, ഐടി), എംസിഎ അല്ലെങ്കില്‍ ഇലക്ട്രോണിക്സിലോ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയറിലോ ഉള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബി.സി.എ/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്-www.cdit.org.
തിരുവനന്തപുരം: സി-ഡിറ്റില്‍ വാക്ക് ഇന്‍- ഇന്റര്‍വ്യു
