യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. അഭിഭാഷകൻ പിആർ. സജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ പിആർ സജേഷിന്റെ തിരൂരിലെ വീട്ടിലായിരുന്നു സംഭവം.

മണികണ്ഠനും സജേഷും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിനിടെ വാക്കേറ്റവും ബഹളവുമുണ്ടായി. തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അഭിഭാഷകൻ ദീർഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ വീട്ടിൽ തനിച്ചാണ് താമസമെന്നും നാട്ടുകാർ പറയുന്നു. കൊല്ലപ്പെട്ട മണികണ്ഠൻ അവിവാഹിതനാണ്. വിയ്യൂർ പൊലീസാണ് കേസന്വേഷിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →