ഫൗസിയ അബൂബക്കറിന്റെ വരികൾക്ക് സബീഷ് ജോർജ് ഈണം പകർന്ന ഏറ്റവും പുതിയ ആൽബം ആണ് റൂഹി . ക്രിസ്റ്റ കലയുടെ മനോഹരമായ ശബ്ദത്തിലൂടെ ഈ ആൽബം പുറത്തിറങ്ങി.
വളരെയധികം വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയ നിഹാറിയാസും വിഹാനുമാണ് അഭിനയിച്ചിരിക്കുന്നത്. നായകൻറെ സ്വപ്നത്തിലുള്ള നായികയുടെ രൂപം വരച്ചു കാണിക്കാൻ സംവിധായകന് സാധിച്ചു.ജിയാഷ് സംവിധാനം ചെയ്തു ഭംഗിയാക്കിയ ഈ ആൽബത്തിലെ ഗാനം പഴയ മാപ്പിളപ്പാട്ടുകളുടെ ചുവടുപിടിച്ചാണ് നീങ്ങുന്നത്.
നിർമ്മാണം മജീദ്, സനു സലീം, നിഹാൻ, നസീബ്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി അഖിൽ ഗോപൻ . എഡിറ്റിംഗ് തനൂജ് , ആർട്ട് അർഷാദ് കക്കോത്ത്, മേക്കപ്പ് അഞ്ജയ് രാജ്, കോസ്റ്റും കെ ഇ എഫ് , ഡെനി സ്റ്റോർ , വി എഫ് എക്സ് ശബരീഷ് സുബ്രഹ്മണ്യൻ, കളറിലിസ്റ്റ് ജോജി പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ ബെൻസി , ടൈലർ ആൻറണി, ക്യാമറ ഡിപ്പാർട്ട്മെൻറ് സോജൻ , വിഷ്ണു, സന്ദീപ് ,രാഹുൽ , ക്രെയിൻ യൂണിറ്റ് വിക്ടറി ക്രെയിൻ . ലൈറ്റ് യൂണിറ്റ് ആർ സി ഫിലിംസ് , വാർത്താപ്രചരണം പി ശിവപ്രസാദ് . എന്നിവരാണ് റൂഹി യുടെ മറ്റ് അണിയറ പ്രവർത്തകർ.

