ഇടുക്കി: സൈക്കിള്‍ അപകടത്തില്‍പ്പെട്ട് പത്തുവയസുകാരന് ദാരുണാന്ത്യം. പ്രകാശ് കൂനംമാക്കല്‍ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകന് എബിന് ബേബിയാണ് മരിച്ചത്. 21/10/21 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. വീടിന് സമീപത്ത് റോഡില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചെങ്കുത്തായ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ സമീപത്തെ മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിക്കുകായിരുന്നു. പൈപ്പില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരിച്ചു. ഉദയഗിരി സെന്റ്മേരീസ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് എബിന്.

