പത്തനംതിട്ട: വല്ലന ഗവ. എസ്എന്‍ഡിപി യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് റവന്യു മന്ത്രി കെ.രാജനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 38 കുടുംബങ്ങളിലെ 126 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. തഹസില്‍ദാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ നല്കി. കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട: വല്ലനയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാര്‍ സന്ദര്‍ശിച്ചു
