ബംഗളൂരു: ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രശസ്ത കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സയ്യിദ് നിസാമുദ്ദീന്‍ സത്യജിത്ത് എന്നാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. 1986 മുതല്‍ സിനിമയില്‍ സജീവമായ അദ്ദേഹം 600 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അപ്പു, അരസു, അഭി, ആപ്തമിത്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.