കാസര്‍കോഡ് : കാസര്‍കോഡ് ചെറുവത്തൂരില്‍ ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു.ആലന്തട്ട വലിയപോയില്‍ തോമസിന്റെ മകന്‍ ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എയുപി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്
2021 സെപ്‌തംബര്‍ 13ന് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനന്ദിന് നായുടെ കടിയേറ്റത്. മുഖത്താണ് കടിച്ചത്. കുട്ടി മൂന്നുഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

