കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി താലിബാൻ. 03/10/21 ഞായറാഴ്ചയാണ് സംഭവം.
എഡിഗാഹ് ഗ്രാന്റ് മോസ്കിന്റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാൻ സഹമന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.

